തളിപ്പറമ്പ് നഗരസഭയില്‍ സൗഹൃദ ഇഫ്താര്‍സംഗമം നടന്നു, ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നഗരസഭാ കാര്യാലയത്തില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, ക്ഷേമകാര്യസമിതി അധ്യക്ഷ എം.കെ.ഷബിത, നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍,

ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ.നബീസാബീവി, വിദ്യാഭ്യാസ സമിതി അധ്യക്ഷ കെ.പി.ഖദീജ, പി.റജില, വ്യാപാരി വ്യവസായി സമിതി നേതാവ് വി.താജുദ്ദീന്‍, മുന്‍ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.