പിഴയീടാക്കുന്നത്-എലിക്കെണിവെച്ച് പിടിക്കുംപോലെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: എലിക്കെണിവെച്ച് എലിയെ പിടിക്കുന്നതുപോലെയാണ് കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്ടാക്കളില്‍ നിന്ന് പോലീസ് പിഴയീടാക്കുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും വ്യാപാരി നേതാവ് കെ.എസ്.റിയാസ്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ ഷോപ്ില്‍ മരുന്നുവാങ്ങാനെത്തുന്നവരുടെ കാറുകളുടെയും ടൂവീലറപകളുടെയും ഫോട്ടോകളെടുത്ത് 500 രൂപ പിഴയീടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയം ട്രാഫിക് റഗുലേറ്ററി കമ്മറ്റിയില്‍ അവതരിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തെ അറിയിച്ചു.

ഇത് ഉള്‍പ്പെടെ നിരവധി ജനകീയപ്രശ്നങ്ങളില്‍ തീരുമാനമെടുത്ത് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം. മോറാഴ വില്ലേജ് പരി ധിയില്‍ മാങ്ങാട്ടുപറമ്പില്‍ കെ.എസ്.എഫ്.ഡി.സിക്ക് തിയേറ്റര്‍ നിര്‍ മ്മാണത്തിനായി സാംസ്‌കാരിക വകുപ്പിന് വിട്ടുനല്‍കിയ ഭൂമിയില്‍ നിന്ന് സ്വകാര്യവ്യക്തി തേക്കുമാരം മുറിച്ച സംഭവത്തില്‍ ജില്ലാ കള ക്ടറുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സര്‍വേയര്‍ നടത്തിയ അന്വേ ഷണത്തില്‍ തേക്ക് മരം മുറിച്ചതായി തെളിഞ്ഞതിനാല്‍ മൊറാഴ നീ ലിയാര്‍കോട്ടത്തിന് സമീപത്തെ വിജയന്‍ കുന്നത്ത് എന്നയാള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി റവന്യൂ അധികൃതര്‍ വികസനസമിതി യോഗത്തെ അറിയിച്ചു.

കടമ്പേരി ജ്വാല പുരുഷ സ്വയംസഹായ സംഘമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ല്‍ സര്‍സയ്യിദ് കോളേജിലേ ക്കുള്ള റോഡില്‍ കെ.ആര്‍.എഫ്.ബി ഏറ്റെടുത്ത റോഡ് കയ്യേറി കോണ്‍ക്രീറ്റ് ചെയ്ത സംഭവത്തില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നഗരസഭക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും, ഈ റോഡ് നിര്‍ദ്ദിഷ്ട എയര്‍പോര്‍ ട്ട് റോഡിന്റെ ഭാഗമായതിനാല്‍ റോഡ് നിര്‍മ്മാണസമയത്ത് പൊളിച്ചുമാറ്റുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ രേഖാമൂലം അറിയിച്ചു.

ഷവര്‍മ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരാതിയില്‍ തളിപ്പറമ്പ് മു ത്തേടത്ത് ഹൈസ്‌ക്കുളിന് സമീപത്തെ ഉമ്മച്ചിടെ കഫെ എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാവിഭാഗം കോമ്പൗണ്ടിംഗ് നോട്ടീസ് ശുപാര്‍ശ ചെയ്തു. തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ രാത്രികാല പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തു ടര്‍ന്നാണ് നടപടി. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗ ത്തില്‍ കെ.വി.കരുണാകരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

സംസ്ഥാനപാതയില്‍ താലൂക്ക് ആശുപത്രിമുതല്‍ സഹകരണ ആശുപത്രി വരെയുള്ള റോഡരികില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെ യ്യുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമു ട്ടായതിനാല്‍ ഇത് കര്‍ശനമായി തടയാന്‍ വികസനസമിതിയോഗം പോലീസിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉറപ്പുനല്‍കി.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

തഹസില്‍ദാര്‍ പി.സജീവന്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, കെ.സുധാകരന്‍ എം.പിയുടെ പ്രതിനിധി പി.എം.മാത്യു എന്നിവര്‍ പങ്കെടുത്തു.