പട്ടാപ്പകല്‍ ശാന്തിക്കാരന്റെ സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതായി പരാതി-
തലശ്ശേരി: പട്ടാപ്പകല്‍ ക്ഷേത്രം ശാന്തിക്കാരന്റെ അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണമാല ക്ഷേത്രത്തിനകത്ത് നിന്നും കാണാതായതായി പോലീസില്‍ പരാതി.

മലബാറിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം.
ക്ഷേത്രം ശാന്തിക്കാരന്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്രനട തുറക്കേണ്ടതിനാല്‍ നാലര മണിയോടെ ക്ഷേത്രം ശാന്തിക്കാര്‍ക്ക് മാത്രം
പ്രവേശനമുള്ള തിടപ്പള്ളില്‍ മാലയും വാച്ചുമൊക്കെ അഴിച്ച് വെച്ച് ദേഹശുദ്ധി വരുത്താനായി പോയതായിരുന്നുവത്രെ ശാന്തിക്കാരന്‍.
തിരികെ വന്നപ്പോഴാണ് ചെയിന്‍ മാത്രം കാണാതായത്. കൈ അബദ്ധത്തില്‍ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ തിരികെ ക്ഷേത്രനടയില്‍ വെക്കെട്ടെയെന്ന് കരുതി കുറച്ച് ദിവസം
കാത്തിരുന്നിട്ടും ചെയിന്‍ കിട്ടാതായപ്പോഴാണ് ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.
