ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച അരലക്ഷം രൂപയുടെ പാത്രങ്ങള്‍ കവര്‍ന്നു.

ആന്തൂര്‍: ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച, 50,000 രൂപ വിലമതിക്കുന്ന പൂജാപാത്രങ്ങള്‍ നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത്.

നേരത്തെ ഈ കഴിഞ്ഞ സപ്തംബര്‍ 12 നും പാത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അന്ന് ബാക്കിവന്ന ഓട്ടുരുളികള്‍ അടക്കമുള്ള പാത്രങ്ങളാണ് ഇന്നലെ രാത്രി മോഷണം പോയത്.

തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സപ്തംബറില്‍ നടന്ന കവര്‍ച്ചാക്കേസിലെ പ്രതികളെ ഇതേവരെ പിടികൂടിയിട്ടില്ല.