തളിപ്പറമ്പ് അരവത്ത് ഭൂതനാഥക്ഷേത്രത്തില്‍ കവര്‍ച്ച.

തളിപ്പറമ്പ്: ക്ഷേത്രത്തിലെ കൗണ്ടര്‍ തകര്‍ത്ത് 3000 രൂപ കവര്‍ച്ച ചെയ്തതായി പരാതി.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.

വഴിപാട് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തേക്ക് കടന്ന മോഷ്ടാവ് മേശവലിപ്പിനകത്തുണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍ ഉള്‍പ്പെടെ 3000 രൂപയോളം മോഷ്ടിച്ചതായാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.

പുലര്‍ച്ചെ 5 ന് ക്ഷേത്രത്തിലെത്തിയവരാണ് മോഷണം നടന്നതായി കണ്ടത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.