പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ ഭണ്ഡാരക്കവര്‍ച്ച

പരിയാരം: പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ മോഷണം.

പഴയങ്ങാടി റെയില്‍വേസ്റ്റേഷന് സമിപമുള്ള മുത്തപ്പന്‍ ക്ഷേത്രത്തിലും കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തിലുമാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്.

രണ്ടിടങ്ങളിലും ക്ഷേത്ര ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷണം നടത്തിയത്.

പഴയങ്ങാടിയില്‍ ശ്രീകോവിലിന് സമിപമുള്ള പ്രസാദ ഊട്ടിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമിന്റെ പൂട് പൊളിച്ച് ഉള്ളില്‍ ഉണ്ടായിരുന്ന കത്തിവാള്‍ ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റ പൂട് തകര്‍ത്തത്. ആയുധം ഉപേക്ഷിച്ച നിലയിലാണ്.

ഇന്ന് പുലര്‍ച്ചയ്ക്ക് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ഭണ്ഡാരത്തിലെപൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെയും ക്ഷേത്രം അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു.

പഴയങ്ങാടി എസ് ഐ രൂപ മധുസൂധനനും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

അടുത്തകാലത്ത് ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

പലതവണ മോഷണം നടന്ന തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ കൈതപ്രത്തെ എ.കെ.ഹരിദാസനാണ് സ്ഥിരമായി മോഷണം നടത്തുന്നത്.

ഇത്തവണയും ഹരിദാസന്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ഭണ്ഡാരം ഈയടുത്ത ദിവസം തുറന്നതിനാല്‍ അധികം പണമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

ഇവിടെ മോഷണം നടത്തിയതിന് ജയിലിലായിരുന്ന ഹരിദാസന്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.