വെള്ളം ചോദിച്ചെത്തി– 10 വയസുകാരന് ലൈംഗിക പീഡനം-പ്രതിക്ക് 4 വര്‍ഷം കഠിനതടവ്
തളിപ്പറമ്പ്: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
ചെറുതാഴം കിഴക്കെ കൊവ്വപ്പുറത്തെ നരിക്കോടന്‍ വീട്ടില്‍ എന്‍.ഉമ്മറിനെയാണ്(54) തളിപ്പറമ്പ് അതിവേഗ കോടതി സ്‌പെഷ്യല്‍ ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.
2015 ഫെബ്രുവരി 12 ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ചെമ്പല്ലിക്കുണ്ടില്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ വെള്ളം ചേദിച്ചെത്തിയ ഉമ്മര്‍ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവുമാണ് ശിക്ഷ.
പരിയാരം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ ടി.വി.ബിജുപ്രകാശ്, എ.എസ്.ഐ കെ.പി.ടി ജലീല്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
