തായ്‌ഗോള്‍ഡുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.
പാപ്പിനിശ്ശേരി: തായ്‌ലാന്റ് കഞ്ചാവുമായിയുവാവ് എക്‌സൈസ് പിടിയില്‍.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും നടത്തിയ തെരച്ചിലിലാണ് ഹൈബ്രിഡ് കഞ്ചാവ് ഇനത്തില്‍പ്പെട്ട തായി ഗോള്‍ഡ് എന്ന് വിളിപ്പേര് ഉള്ള തായ്‌ലാറ്റില്‍ നിന്നും കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച കണ്ണൂര്‍ താലൂക്കില്‍ മാട്ടൂല്‍ അംശം ദേശം മടക്കര ജുമായത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പടപ്പയില്‍ ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷഫീര്‍ പടപ്പയില്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.
ഉത്തര മേഖല കമ്മിഷണര്‍ സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു എക്‌സൈസ് പരിശോധന.
മടക്കര, മാട്ടൂല്‍, ഇരിണാവ് , പുതിയങ്ങാടി എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നവരില്‍ പ്രധാനിയാണ് ഇയാള്‍.
ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ലക്ഷങ്ങള്‍ വില മതിക്കുന്ന കഞ്ചാവ് നിരവധി യുവാക്കള്‍ക്ക് ഇടയില്‍ വിതരണം ചെയ്ത് അവരേ മയക്കു മരുന്നിന് അടിമക്കള്‍ ആക്കി വില്‍പ്പനയ്ക്ക് നിയോഗിക്കുന്നതാണ് ഇയാളുടെ രീതി.
പ്രദേശത്ത് മയക്കുമരുന്ന് എത്തിക്കുന്ന ആള്‍ക്കാരേ കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരമുണ്ട്.
ഈ പ്രദേശങ്ങളില്‍ നിരവധി യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് എക്‌സൈസ് പറഞ്ഞു.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.എം.കെ.സജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ്, എം.കെ.ജനാര്‍ദനന്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.കെ.വിവേക്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.വി.ഷൈമ എന്നിവരും സംഘത്തിലുണ്ടായിരുന്നു.