താവം മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കും-എം.വിജിന്‍ എം.എല്‍.എ
പഴയങ്ങാടി: താവം റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് എം.വിജിന്‍ എം എല്‍ എ.
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലംപ്രവൃത്തി വിലയിരുത്തി. താവം മേല്‍പാലത്തില്‍ റെയില്‍വെ നടത്തിയ പ്രവൃത്തിയുടെ എക്‌സ്പാന്‍ഷന്‍ ജോയ്ന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
ഇത് വേഗത്തില്‍ പൂര്‍ത്തികരിക്കും. ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുന്നുവെങ്കിലും നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയും വിധം പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് കോണ്‍ട്രാക്ടര്‍ക്കും കെ.എസ്ടിപി അധികൃതര്‍ക്കും എം എല്‍ എ നിര്‍ദ്ദേശം നല്‍കി.
