തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും.

തളിപ്പറമ്പ്: തീയ്യന്നൂര്‍ ഇ.കെ.നായനാര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംഘശക്തി കലാകായിക-സാംസ്‌ക്കാരിക വേദിയുടെയും വാര്‍ഷികാഘോഷം ഇന്ന് നടക്കും.

വൈകുന്നേരം ആര് മുതല്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം അംഗനവാടി കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.

രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

സി.ജെ.വിപിന്‍ അധ്യക്ഷത വഹിക്കും.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ഐ.വി.നാരായണന്‍, വി.വി.ഗോവിന്ദന്‍, എം.സുജിത്ത്, എം.പി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. എം.ഗംഗാധരന്‍ സ്വാഗതവും വി.അനൂപ് നന്ദിയും പറയും.

രാത്രി എട്ടിന് സംഘശക്തി തീയ്യന്നൂരിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്. രാത്രി 10 ന് നന്ദന സദാനന്ദന്‍ നയിക്കുന്ന കനലാട്ടം ഫോക്ക് മെഗാഷോ നടക്കും.