ചെമ്പരത്തിബാറില്‍ മോഷണം-

തളിപ്പറമ്പ്: ബാറിലെ സോഡ നിര്‍മ്മാണയൂണിറ്റില്‍ നിന്നും മെഷീനിന്റെ ഉപകരണം മോഷ്ടിച്ചതിന് വെള്ളാവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ജനുവരി 8 നായിരുന്നു സംഭവം നടന്നത്.

ഏഴാംമൈലിലെ ചെമ്പരത്തി ബാറിലെ സോഡ നിര്‍മ്മാണ യൂണിറ്റിലാണ് സംഭവം നടന്നത്.

ജീവനക്കാരന്‍ അവധിയായതിനാല്‍ താല്‍ക്കാലികമായി ജോലി ചെയ്യാനെത്തിയ ധനേഷ് എന്നയാളാണ് 28,000 രൂപ വിലമതിക്കുന്ന മെഷീനിന്റെ ഹെഡ് മോഷ്ടിച്ചതെന്നാണ് ബാര്‍ ഉടമ തൊടുപുഴ സ്വദേശി മാണി കുര്യന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. ധനേഷിനെ കണ്ടെത്താന്‍ ബാറുടമ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ധനേഷ് നേരത്തെ ഒരു കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.