വീട് കുത്തിതുറന്ന് 11 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്
പഴയങ്ങാടി: വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ന്നു.

പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന് മുന്‍വശത്തേ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപമുള്ള ഇ.വി.സതി രവീന്ദ്രന്റെ വീടാണ് കഴിഞ്ഞ ദിവസം കുത്തിതുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
വിഷു കഴിഞ്ഞതിന്റെ പിറ്റേ ദിവസം വീട് പൂട്ടി ഇവര്‍ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
ഇന്നലെ രാവിലെയോടെ വീട്ടില്‍ തിരിച്ചെത്തിയശേഷം ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ അണിഞ്ഞ ആഭരണങ്ങള്‍ കിടപ്പ് മുറിയുടെ അലമാരയ്ക്ക് സമീപം സൂക്ഷിച്ചാണ് പയ്യന്നൂരിലെ എല്‍.ഐ.സി ഓഫിസിലേക്ക് പോയത്.
വൈകുന്നേരത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.
തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മാല, വള, കമ്മല്‍ ഉള്‍പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടതായി മനസിലായത്.
തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു.
പഴയങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി.ക്യാമറകള്‍ പരിശോധിച്ചിട്ടുണ്ട്.
കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
