Skip to content
തളിപ്പറമ്പ്: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി.
കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹന്‍രാജിന്റെ വീട്ടിലാണ് കവര്‍ച്ച.
കഴിഞ്ഞ ഒരു മാസമായി മോഹന്‍രാജ് മകളുടെ കൂടെ പൂനെയിലാണ്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെല്‍ഫിലുള്ള സാധങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്.
വീട്ടുകാര്‍ സ്ഥലത്തെത്തിയില് മാത്രമെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാവൂ.
സമീപത്തെ സി.സി.ടി.വി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
അഞ്ചാം തീയതി പുലര്‍ച്ചെയാണ് മോഷണം നടന്നത്.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.