കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം

കണ്ണപുരം: കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം, 13,000 രൂപയോളം കവര്‍ന്നു.

ഇന്നലെ രാത്രി 8 നും 20:00 മണിക്കും ഇന്ന് രാവിലെ 05:00 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് കണ്ണപുരം പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

മടപ്പുരയിലെ നടയുടെ പൂട്ടുപൊളിച്ച് ഏകദേശം 3000 രൂപയുണ്ടായിരുന്ന മൂല ഭണ്ടാരവും, മടപ്പുരയ്ക്കകത്തുള്ള ഭന്‍ഡാരത്തിന്റെ പൂട്ടുപൊളിച്ച് ഏകദേശം 10000 രൂപയും മോഷ്ടിച്ചുകൊണ്ടുപോയതായാണ് പരാതി.

ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരവും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.