കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വര്‍ണവും വെള്ളിയും മോഷണം പോയി.

കോട്ടയം കളത്തൂര്‍ കാണക്കാരിയിലെ കോലായപ്പുലത്ത് വീട്ടില്‍ അഞ്ജു വി.സോമരാജന്റെ മെഡിക്കല്‍ കോളേജ്  ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്.

ഇന്ന് രാവിലെ എട്ടിനും 2.10 നും ഇടയിലായിരുന്നു കവര്‍ച്ച.

ആശുപത്രി ജീവനക്കാരിയായ അഞ്ജു ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേവ്‌സില്‍ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത് മോഷണം നടത്തിയതായി കണ്ടത്.

ബെഡ്‌റുമിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ഗ്രാമിന്റെ രണ്ട് ജോഡി കമ്മലുകളും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.

മറ്റൊരു ക്വാട്ടേഴ്‌സില്‍ നിന്നും ആയിരത്തോളം രൂപയും കവര്‍ച്ച ചെയ്തു.

23,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മറ്റ് നിരവധി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും ക്വാര്‍ട്ടേഴസുകളില്‍ കവര്‍ച്ച ശ്രമവും നടന്നു.

പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മുറിക്കുള്ളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിട്ട നിലയിലാണ്.

പലരും ഡ്യൂട്ടി കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി ക്വാട്ടേഴ്‌സുകളില്‍ പരിശോധന നടത്തി.