പട്ടുവത്ത് വീണ്ടും കവര്‍ച്ച, സ്വര്‍ണകമ്മല്‍ നഷ്ടപ്പെട്ടു
വീട്ടുടമ പുറത്തേക്ക് പോകുമ്പോള്‍ സ്വര്‍ണം കൊണ്ടുപോയതിനാല്‍ വലിയ നഷ്ടം ഒഴിവായി.
തളിപ്പറമ്പ്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പേയപ്പോള്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച.
പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്.
ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രി 11 മണിക്ക് വീട് പൂട്ടി പോയതായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 4 മണിക്ക് വീട്ടില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച കാല്‍പവന്‍ സ്വര്‍ണകമ്മലാണ് മോഷണം പോയത്.
രണ്ടാം നിലയിലേക്കുള്ള മുറിയുടെ വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്ത് കയറി കിടപ്പ് മുറിയിലെ ഷെല്‍ഫ് തുറന്ന് വലിപ്പില്‍ നിന്നും സ്വര്‍ണ്ണമാല മോഷണം നടത്തുകയായിരുന്നു.
ജഷീറ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി.
തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സ്ഥലത്തെത്തി പരിശോധന നടത്തി.
കള്ളന്‍മാരുടെ ശല്യമുണ്ടെന്ന് മനസിലാക്കിയ വീട്ടുടമ രണ്ടാമത്തെ നിലയിലെ മുറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വീട് പൂട്ടി പോകുമ്പോള്‍ ബാഗില്‍ സുരക്ഷിതമായി കൊണ്ടുപോയതിനാല്‍ കൂടുതല്‍ സ്വര്‍ണം കവരാനായില്ല.
താഴത്തെ നിലയിലെ മുറിയില്‍ ഒഴിഞ്ഞുപോയ കമ്മല്‍ മാത്രമേ മോഷ്ടാവിന് ലഭിച്ചുള്ളൂ. 30,000 രൂപ നഷ്ടം കണക്കാക്കുന്നു.
പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.കെ.സൈഫുദ്ദീന്‍ സ്ഥലം സന്ദര്‍ശിച്ചു.
പട്ടുവം പ്രദേശത്ത് കവര്‍ച്ചകള്‍ വര്‍ദ്ധിച്ച് വരുന്നത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്തിലധികം വീടുകളില്‍ കവര്‍ച്ച നടന്നിട്ടുണ്ട്.
കുന്നരു, കുഞ്ഞിമതിലകം, കൂത്താട്, പട്ടുവംകടവ്, വെളിച്ചാങ്കീല്‍ എന്നിവിടങ്ങളിലാണ് പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ചകള്‍ നടന്നത്.
കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഊര്‍ജിത നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. പോയത്.

