കടയുടെ ഗ്രില്‍സ് തകര്‍ത്ത് പണവും സിഗിരറ്റും ചോക്ലേറ്റുകളും മോഷ്ടിച്ചു.
പയ്യന്നൂര്‍: കടയുടെ ഗ്രില്‍സ് കുത്തിത്തുറന്ന് 2000 രൂപയും 21,000 രൂപ വിലമതിക്കുന്ന സിഗിരറ്റും ചോക്ലേറ്റുകളും കവര്‍ച്ച ചെയ്തു.
പയ്യന്നൂര്‍ കൊറ്റിയിലെ നായത്തൂര്‍ വീട്ടില്‍ എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണം.
ആഗസ്റ്റ്-9 ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.
പയ്യന്നൂര്‍ പോലീസ് കേസെടുത്തു
. പ്രതികള്‍ പോലീസ് വലയിലായതായി സൂചനയുണ്ട്.
