വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണരുദ്രാക്ഷമാല മോഷ്ടിച്ചു.
പയ്യന്നൂര്‍: വീട് കുത്തിത്തുറന്ന് നാല് പവന് സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല മോഷ്ടിച്ചതായി പരാതി.
21 ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലായിരുന്നു മോഷണം.
വെള്ളൂര്‍ പുതിയാങ്കാവ് റോഡിലെ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടില്‍ കെ.പി.ശ്രീനിവാസന്റെ(56) വീട്ടിലാണ് കവര്‍ച്ച നടന്നത്.
നാലരലക്ഷം രൂപ വിലവരുന്ന മാലയാണ് കവര്‍ന്നത്.
പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.