മോഷണം-ഒരുലക്ഷം രൂപയുടെ റാഡോ വാച്ചും 9000 രൂപയും കവര്‍ന്നു.
തളിപ്പറമ്പ്: മഴ ശക്തമായി, മോഷ്ടാക്കളും റെഡിയായി.
തളിപ്പറമ്പില്‍ കവര്‍ച്ചയും, കവര്‍ച്ചാശ്രമവും.
തൃച്ചംബരം ചിന്‍മയ വിദ്യാലയത്തിന് സമീപത്തെ പി.വി.ബാലചന്ദ്രന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത്
അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ മേശപ്പുറത്ത് വെച്ച ഒരുലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും പേഴ്‌സില്‍ നിന്ന് 9000 രൂപയും കവര്‍ന്നു.
ബാലചന്ദ്രനും ഭാര്യയും ഈ സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.
മുറികളിലെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
വീട്ടിനകത്തുണ്ടായിരുന്ന പെട്ടികള്‍ പുറത്തുകൊണ്ടുപോയി തുറന്ന് സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടിരുന്നു.
കവര്‍ച്ച നടന്ന വീടിന് തൊട്ടടുത്തുള്ള പി.വി.മാധവന്‍നായരുടെ വീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നിട്ടുണ്ട്.
വീടിന്റെ വര്‍ക്ക്ഏരിയയിലേക്ക് ഗ്രില്‍സ് തകര്‍ത്ത് കയറിയ മോഷ്ടാവ് അടുക്കളവാതിലും തകര്‍ത്തുവെങ്കിലും വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.
രണ്ട് സംഭവങ്ങളിലും തളിപ്പറമ്പ് പോലീസ് കേസെടുത്തു.
