ഇതാണ് ആ മോഷണ ശ്രമക്കാരന്‍- -സ്‌കൂളില്‍ മോഷണശ്രമം-രേഖകള്‍ മോഷ്ടിക്കാനെന്ന് സംശയം-
തളിപ്പറമ്പ്: റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ ഫയല്‍ മോഷണശ്രമം, മോഷ്ടാവ് ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
സയ്യിദ്‌നഗര്‍ ജംഗ്ഷന് സമീപത്തെ സ്‌കൂളിന്റെ മുന്‍ കവാടത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടര്‍ന്ന് ഓഫീസിന്റെ പൂട്ടും പൊളിച്ചു. ഓഫീസിനകത്തെ ഫയലുകളെല്ലാം വാരിവലിച്ചിട്ടനിലയിലാണുള്ളത്. കമ്പ്യൂട്ടറുകളും പണമടങ്ങിയ ബാഗും ഓഫീസിനകത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും മോഷണം പോയിട്ടില്ല.
പ്രിന്‍സിപ്പാളിന്റെ മുറിയുടെ പൂട്ടും തകര്‍ത്തിരുന്നു. ഈ മുറിയില്‍ മൊബൈല്‍ ഫോണും മറ്റ് വിലപിടിച്ച വസ്തുക്കളും
ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും എടുക്കാതെ നിരവധി ഫയലുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫ് മാത്രമാണ് കുത്തിത്തുറന്നിട്ടുള്ളത്.
ഷെല്‍ഫിലെ ഫയലുകള്‍ വാരിവ ലിച്ചിട്ടനിലയിലാണുള്ളത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുറിയിലേക്കും പൂട്ട് പൊളിച്ച് കള്ളന്‍ കയറിയിട്ടുണ്ട്.
ഇവിടെ നിന്നും ഫയലുകള്‍ പരിശോധിച്ചതല്ലാതെ കള്ളന്‍ ഒന്നും കൊണ്ടു പോയിട്ടില്ലെന്നാണ് നിഗമനം.
സ്‌കൂള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ടോര്‍ച്ച് തെളിയിച്ച് പരിശോധന നടത്തുന്ന കള്ളന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ സംബന്ധമായ എന്തെങ്കിലും ഫയലുകളോ മറ്റോ മോഷ്ടിക്കാനാണ് ശ്രമം നടന്നതെന്ന സംശയത്തിലാണ് പോലീസ്.