ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ പിടിയിലായി.
പരിയാരം: ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കള്ളനെ കയ്യോടെ പിടികൂടി.

തിരുവട്ടൂരിലെ തമ്പിലേന്‍ വീട്ടില്‍ ടി.കൃഷ്ണന്‍(62) ആണ് പിടിയിലായത്.
ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് സെക്യൂരിറ്റി സര്‍വീസസ് അഡ്മിന്‍ പി.പി.മിനേഷ്‌കുമാറാണ് ഇയാള പെിടികൂടി പോലീസിലേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ 11.30 നാണ് കമ്പനിയുടെ മെഡിക്കല്‍ കോളേജിന് സമീപത്തെ വര്‍ക്ക് സൈറ്റില്‍ നിന്നാണ് കൃഷ്ണന്‍ പഴയ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് ഗുഡ്‌സ് ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ചത്.
തല്‍സമയം ഇവിടെത്തിയ മിനേഷ്‌കുമാര്‍ കള്ളനെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു.
പരിയാരം എസ്.ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് കൃഷ്ണനെ അറസ്റ്റ് ചെയ്തു.
കെ.എല്‍.59 വി 1449 നമ്പര്‍ ഓട്ടോയിലാണ് സാധനം കടത്താന്‍ ശ്രമിച്ചത്.
പരിയാരം വെള്ളക്ുടിയന്‍ വീട്ടില്‍ ജോണ്‍സന്റെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൃഷ്ണന്‍ ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചതാണെന്നും മോഷ്ണമുതലാണെന്ന് അറിഞ്ഞില്ലെന്നും ഓട്ടോഡ്രൈവര്‍ പോലീസിനോട് പറഞ്ഞത് പ്രകാരം ഇയാളെ വിട്ടയച്ചു.
