തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി, 11 ന് സമാപിക്കും.

തളിപ്പറമ്പ്: തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി.

ഇന്ന് രാവിലെ മഖാം സിയാറത്തിന് ശേഷം ഉപദേശകസമിതിഅംഗം ടി.കെ.സി.അബ്ദുള്ളഹാജി പതാക ഉയര്‍ത്തി.

രാത്രിഎട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉസ്താദ് നിസാര്‍ അഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും തുടര്‍ന്ന് ഉസ്താദ് ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മതപ്രഭാഷണവും നടത്തും. ഉറൂസ് ജനുവരി 11 ന് സമാപിക്കും.