തിരുവട്ടൂര്‍ ശ്രീ ശിവക്ഷേത്രം പുന:പ്രതിഷ്ഠാ കര്‍മ്മവും വിഗ്രഹഘോഷയാത്രയും ഏപ്രില്‍ 1 മുതല്‍ 9 വരെ
പരിയാരം: തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മവും വിഗ്രഹഘോഷയാത്രയും ഏപ്രില്‍ ഒന്നു മുതല്‍ ഒന്‍പതുവരെ നടക്കും.
ഏകദേശം 2000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ച മഹാവിഷ്ണുക്ഷേത്രത്തിന്റെ(നരസിംഹമൂര്‍ത്തി)പുനപ്രതിഷ്ഠാകര്‍മ്മം തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് നടക്കുക.
ഇന്ന് വൈകുന്നേരം പാച്ചേനി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നിന്നും പൂണങ്കോട് ഗുളികന്‍ ദേവസ്ഥാനത്തുനിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു.
ഇന്ന് വൈകുന്നേരം മൂന്നിന് വായാട് ഗണപതി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്രയും തന്ത്രിമാരുടെ ആചാര്യവരണവും നടക്കും.
ഏപ്രില്‍ 6, 7, 8 തീയതികളില്‍ വൈകുന്നേരം 7 ന് തായമ്പക. ഏപ്രില്‍ 9 ന് ദീപാരാധനക്ക് ശേഷം പാണ്ടിമേളവും തുടര്‍ന്ന്, ദേവനര്‍ത്തകരായ പുതുമന ശങ്കരന്‍ നമ്പൂതിരി, പെരിങ്ങോം കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ഇരട്ട തിടമ്പ് നൃത്തം.
ശേഷം അത്താഴപൂജയോടെ ആഘോഷപരിപാടികള്‍ സമാപിക്കും.