ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ-ദിവസഫലം അറിയാം- തയ്യാറാക്കിയത്- ആചാര്യ വിക്രമന്‍

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ ബന്ധങ്ങൾക്കു തുടക്കം കുറിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക മാറ്റങ്ങൾ സന്തോഷകരമാണ്. കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും. യാത്ര വിജയമാകും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം പ്രതീക്ഷിക്കാം. യാത്ര ഗുണകരമാകും. സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക. സുഹൃത്തുകളുടെ സഹാ യം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
മിഥുനം (മകയിരം 1/2,തിരുവാതിര, പുണർതം 3/4)
പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. വീട്ടിലെ അന്തരീക്ഷം ശാന്തമാണ്. ഇന്ന് പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണ്. ഒരു പുതിയ സംരംഭം തുടങ്ങും. ബന്ധുക്കളുമായി സൗഹൃദം വർധിക്കും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബത്തിൽ സൗഹൃദം നിലനിൽക്കും. അയൽപക്കവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ പരിചയങ്ങൾ ഗുണകരമാകും. വീട് പുതുക്കി പണിയാൻ ആലോചിക്കും. ബിസിനസ് മികച്ചു നിൽക്കും. ആത്മവിശ്വാസം ഉയരും. വരുമാന ത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ കിട്ടാൻ ബുദ്ധിമുട്ടാണ്. എല്ലാ കാര്യങ്ങൾക്കും അലസത തോന്നും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കലാരംഗത്ത് ശോഭിക്കാൻ സാധിക്കും പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും പൂർവിക സ്വത്ത് ഭാഗം ചെയ്തു കിട്ടും. ഭൂമി ഇടപാടുകൾ ഗുണകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാനിടയുണ്ട്. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമാണ്. യാത്രകൾ സന്തോഷകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും. വളരെയധികം ഈശ്വരാനുകൂല്യമുള്ള കാലമാണ്. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി മാറും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഭരണങ്ങളും അലങ്കാര വസ്തുക്കളും സ്വന്തമാക്കും. പുതിയ ചുമതലകൾ എടുക്കാൻ സാധിക്കും. കൃഷി ലാഭകരമായി മാറും. സൈനിക രംഗ ത്തുള്ളവർക്ക് മികച്ച ദിവസമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കില്ല വിദ്യാർഥികൾ പരീക്ഷയിൽ പരാജയപ്പെടാനും ഇടയുണ്ട്. സാമ്പത്തിക ക്ലേശങ്ങൾ അലട്ടും. ദൈ വാധീനം കൊണ്ട് കുഴപ്പമില്ലാതെ രക്ഷപ്പെടും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ശാന്തവും ആശ്വാസകരവുമായ ദിവസം. പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടിലെ അന്തരീക്ഷം സമാധാനം നിറഞ്ഞതായി മാറും. ചിലർക്ക് പു‌തിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.