സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദധരിച്ചും മോഷ്ടാവെത്തി
തളിപ്പറമ്പ്: സ്‌കൂട്ടര്‍ മോഷണശ്രമത്തിന് പിന്നാലെ പര്‍ദ്ദ ധരിച്ചും മോഷ്ടാവെത്തി, മാന്തംകുണ്ട് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച്ച രാവിലെ ജിത്തു എന്നയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടര്‍ റോഡിലേക്കിറക്കി വെച്ചുവെങ്കിലും സ്റ്റാര്‍ട്ടാവാത്തതിനാല്‍ മോഷ്ടാവിന് കൊണ്ടുപോകാമായില്ല.
സ്റ്റാര്‍ട്ടാവാത്ത സ്‌കൂട്ടര്‍ റിപ്പേര്‍ ചെയ്യാന്‍ ശ്രമം നടത്തിയ നിലയില്‍ ഉപകരണങ്ങള്‍ ഊരിമാറ്റിയ നിലയിലാണ്. അതിനിടയിലാണ് ഇന്നലെ പര്‍ദ്ദ ധരിച്ച ഒരാളെ സംശയകരമായ നിലയില്‍ വൈകുന്നേരത്തോടെ നാട്ടുകാര്‍ കണ്ടത്.
ചെരിപ്പ് ധരിക്കാത്ത ഇയാള്‍ പുരുഷനാണെന്ന സംശയത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാര്‍ ഭീതിയിലായതിനാല്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.
