Skip to content
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ പ്രകാരം നാലുപേര്‍ അറസ്റ്റില്‍.
പന്നിയൂരിലെ എം.സിദ്ദിഖ്(32), മുഹമ്മദ് മുഹദ്ദ്(20), മാവിച്ചേരിയിലെ കെ.പി.അബ്ദുള്‍ ജുനൈദ്, കുപ്പത്തെ ത്വയിബ്(32)
എന്നിവരെയാണ് മൂന്ന് കേസുകളില്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്.
ആറാം ക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി രണ്ടുവര്‍ഷം പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് സിദ്ദിഖിനേയും മുഹദ്ദിനേയും പിടികൂടിയത്.
കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി അധ്യാപികയോടെ വിവരം വെളിപ്പെടുത്തുകയായിരുന്നു.
കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ജുനൈദിനും ത്വയിബിനുമെതിരെ കേസ്.
ത്വയിബ് പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ ബൈക്കില്‍ കയറ്റി കൊണ്ടുപോയിരുന്നു.
കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു.