അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി സല്‍സബീല്‍ ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ഭര്‍തൃമതിയെ അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യബസ് കണ്ടക്ടറുടെ പേരില്‍പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കണ്ണാടിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ സല്‍സബീല്‍ ബസ് കണ്ടക്ടറുമായസജീറിന്റെ (30)പേരിലാണ് കേസ്.
ആലക്കോട് കാപ്പിമല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്.
2024 മുതല്‍ സജീര്‍ ഭീഷണിമുഴക്കി ഇവരില്‍ നിന്ന് പലപ്പോഴായി 80,000 രൂപയും 7 പവന്‍ സര്‍ണ്ണവും തട്ടിയെടുത്തിരുന്നു.
ഇന്നലെ ഉച്ചക്ക് ശേഷം തളിപ്പറമ്പ് ന്യൂസ് കോര്‍ണറിന് സമീപം വെച്ച് ഭീഷണമുഴക്കി പണം ആവശ്യപ്പെട്ടുവെങ്കിലും കൊടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഇവരുടെ 13,000 രൂപ വിലമതിക്കുന്ന സാംസംഗ് ഫോണ്‍ അപഹരിച്ച് രക്ഷപ്പെട്ടതായാണ് പരാതി.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
