കേരള സംഗീത നാടക അക്കാദമി ഉത്തരമേഖലാ ദേശീയ നൃത്തോത്സവം ശനിയാഴ്ച തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ത്രിഭംഗി’ ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബര്‍ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എന്‍. പരിയാരം ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ്‌ചെയര്‍പേഴ്സണ്‍ ഡോ.രാജശ്രീ വാര്യര്‍ വിശിഷ്ടാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി, ചലച്ചിത്ര താരങ്ങളായ നിഖില വിമല്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ മുഖ്യാതിഥികളുമാകും.

അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തും. തുടര്‍ന്ന് സുജാത രാമനാഥന്‍, ഡോ. കലാമണ്ഡലം രചിത രവി, ദീപ കര്‍ത്താ, ഡോ. രവി തേജ, മഞ്ജു വി.നായര്‍, ശിഹാബുദ്ദീന്‍ കൂമ്പാറ എന്നിവരുടെ നൃത്തങ്ങള്‍ അരങ്ങേറും.

സെപ്റ്റംബര്‍ 13,14 തിയതികളിലായി നടക്കുന്ന നൃത്തോത്സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൃത്തപ്രതിഭകളുടെ അവതരണം, ശില്‍പശാല എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

13ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന നൃത്ത ശില്‍പശാല ഡോ.രാജശ്രീ വാര്യര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി അംഗവും നര്‍ത്തകിയുമായ പി. മന്‍സിയ ആമുഖഭാഷണം നടത്തും. തുടര്‍ന്ന് ഡോ.രാജശ്രീ വാര്യര്‍, ഡോ. കലാമണ്ഡലം രചിത രവി, സുജാത രാമനാഥന്‍, ഡോ.ജോയ് കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ഉച്ചയ്ക്ക് മൂന്നു മുതല്‍ ആവണി സുരേഷ്, സ്വാതി പുല്ലാനിക്കാട്ട്, പി.എസ് സംഗീത, എന്‍. ശ്രീജിത, യു.പി.ശ്രീബേഷ്, വിഷ്ണുവര്‍ദ്ധന്‍, നിളനാഥ് എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിക്കും.

14 ന് രാവിലെ 9.30 മുതല്‍ ഡോ. സുമിതാ നായര്‍ എന്‍.കെ സന്ധ്യറാണി, സ്നേഹ റാംചന്ദര്‍, എന്‍.വി. കൃഷ്ണന്‍ മാസ്റ്റര്‍, കലാമണ്ഡലം ലീലാമണി, കലാമണ്ഡലം വിമലാദേവി, കലാവതി ടീച്ചര്‍, ജസിന്ത ജെയിംസ്, ഡോ കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍, ഡോ. കലാമണ്ഡലം ലത ഇടവലത്ത്, ദേവി ഭദ്ര എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുക്കും.

ഉച്ചയ്ക്ക് മൂന്ന് മുതല്‍ ഉമ ബാബു, ഗൗരി നന്ദന, കൃഷ്ണ ഇ.പി, ദേവിക.എസ്.നായര്‍, ചാരുത ജി, ശ്രീഗംഗ, ടി.പി വിസ്മയ, അശ്വിന്‍ ദേവ്, ബി.അമൃത എന്നിവരുടെ നൃത്തം അരങ്ങേറും. വൈകീട്ട് ആറുമുതല്‍ പ്രഭുതോഷ് പാണ്ഡ, എന്‍.കെ മോഷദ ത്രിപാഠി, കലാക്ഷേത്ര സീത ശശിധരന്‍, ബനശ്രീ മഹാര, ഷൈജ ബിനീഷ്, കെ സന്ധ്യറാണി, സ്നേഹ റാംചന്ദര്‍ എന്നിവര്‍ നൃത്തം അവതരിപ്പിക്കും. രാത്രി 8.45 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ ഭരതനാട്യത്തോടെ നൃത്തോത്സവം സമാപിക്കും.