തൃക്കാക്കര ഡോ.ജോ ജോസഫും ഉമാതോമസും ഏറ്റുമുട്ടും-
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കൊച്ചിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ. ജോ ജോസഫ്.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കഴിഞ്ഞ തവണ പി.ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപിഎം മത്സരിപ്പിച്ചത്.
ഇക്കുറിയും മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി കളത്തിലിറക്കുന്നതും ഒരു ഡോക്ടറെ തന്നെയാണ്. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
