തൃശൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

വിവരം ലഭിക്കുന്നവര്‍ 9497964168 എന്ന നമ്പറില്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തൃശൂര്‍സ്വദേശിയെ കാണാതായതായി പരാതി, പോലീസ് കേസെടുത്തു.

ഇന്ന് രാവിലെ കുടുംബത്തോടൊപ്പം മുത്തപ്പന്‍ക്ഷേത്രത്തിലെത്തിയ എന്‍.കെ.മാങ്ങോടന്‍(70), തൃശൂര്‍ എന്നയാളെയാണ് കാണാതായത്.

വൈകുന്നേരം നാലരയോടെ ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോകാന്‍ ഒരുങ്ങവെയാണ് ഇദ്ദേഹത്തെ കാണാതായത്.

കാണാതാവുമ്പോള്‍ ചുവപ്പ് ഷര്‍ട്ടും വെള്ളമുണ്ടുമാണ് വേഷം.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497964168 എന്ന നമ്പറില്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.