പുലിഭീഷണി ഫോട്ടോ വ്യാജമെന്ന് വനംവകുപ്പ്–കാക്കാഞ്ചാലില്‍ പുലി ഇല്ല.
തളിപ്പറമ്പ്: വ്യാജ പുലിവാര്‍ത്തകള്‍ തളിപ്പറമ്പുകാരുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ദിവസം കണികുന്ന് പ്രേദശത്ത് കണ്ടത് പുലി തന്നെയെന്ന് വനംവകുപ്പ് അധികൃതര്‍ ഇന്നലെ സ്ഥീരീകരിച്ച ശേഷം പുലിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെയുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
കാക്കാഞ്ചാലില്‍ ഇന്നലെ രാത്രി പുലി ഒരാളുടെ വീടിന്റെ ഗെയിറ്റിന് സമീപം മതിലില്‍ നില്‍ക്കുന്നതായുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍ പറയുന്നത്.
ഇത്തരത്തിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരാള വനം വകുപ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
തമാശക്ക് ചെയ്തുപോയതാണെന്നാണ് ഇയാള്‍ വനം വകുപ്പ് അധികൃതരോട് പറഞ്ഞത്.
എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങല്‍ തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുന്നത് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
