മാധ്യമപ്രവര്‍ത്തകന്‍ ദേവരാജന്റെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം.

പഴയങ്ങാടി: ഇന്നലെ എരിപുരത്തെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എരിപുരം ചെങ്ങല്‍ പഴയ ജെ.ടി.എസിന് സമീപത്തെ പി.എം.ദേവരാജന്റെ(49)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും.

ഇന്നലെ വൈകുന്നേരമാണ് ദേവരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ച്ചത്തിന് ശേഷം എരിപുരത്തെ വീട്ടിലെത്തിക്കും.

പരേതനായ റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍ മാധവന്‍-തമ്പായി ദമ്പതികളുടെ മകനാണ്.

എന്‍.പി.മിനിയാണ് ഭാര്യ.

മക്കള്‍: ആര്യ, ആദിത്യന്‍.

സഹോദരങ്ങള്‍: ദീപ, ദിലീപ്, പരേതനായ ദേവദാസ്.

സുദിനം, കണ്ണൂര്‍ വണ്‍ ചാനല്‍ എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്നു.