പ്രൊഫ.ടി.കെ.വിഷ്ണുനമ്പൂതിരി(80) നിര്യാതനായി

പിലാത്തറ: കൈതപ്രത്തെ പ്രൊഫ. ടി.കെ.വിഷ്ണു നമ്പൂതിരി (80)നിര്യാതനായി.

പയ്യന്നൂര്‍ കോളേജില്‍ നിന്നും വിരമിച്ച ഇക്കണോമിക്‌സ് പ്രൊഫസറാണ്.

കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ്, കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കടന്നപ്പള്ളി ഗവ: ഹൈസ്‌കൂള്‍ നിര്‍മ്മാണക്കമ്മിറ്റി ജന.സക്രട്ടറി. കൈതപ്രം വായനശാല പ്രസിഡന്റ്, കൈതപ്രം വാസുദേവപുരം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കൈതപ്രം ഭാസ്‌കര പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സാവിത്രി അന്തര്‍ജനം.

മക്കള്‍: ഗീത (തൃക്കടീരിമന,പാലക്കാട്), ധന്യ (കുഴിപ്പുറം ഇല്ലം, കോഴിക്കോട്), ടി.കെ.സനല്‍ (എഞ്ചിനീയര്‍, എറണാകുളം).

മരുമക്കള്‍: വാസുദേവന്‍ (ക്യാപ്റ്റന്‍ മര്‍ച്ചന്റ് നേവി) മനോജ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. വരദ (കാര്‍മല്‍ ഹോസ്പിറ്റല്‍ എറണാകുളം).

സഹോദരങ്ങള്‍: പരേതരായ ടി കെ ഗണപതി നമ്പൂതിരി, ദേവകി അന്തര്‍ജനം.

മൃതദേഹം  നാളെ(15-05-25) രാവിലെ 8:30 മുതല്‍ 9:30 വരെ കൈതപ്രം വായനശാലയില്‍ പൊതുദര്‍ശനം.

പത്തിന് ശവസംസ്‌ക്കാരം.

പ്രൊഫ.വിഷ്ണു നമ്പൂതിരിയുടെ നിര്യാണത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കല്യാശേരി ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ എന്നിവര്‍ അനുശോചിച്ചു.