ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ചു-

തളിപ്പറമ്പ്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുസോചിച്ചു.

തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതം പറഞ്ഞു.

വിവിധ രാഷ്ട്രീയസംഘടന നേതാക്കളായ കെ.വി.അബൂബക്കര്‍ ഹാജി (മുസ്ലിം ലീഗ്), പുല്ലായിക്കൊടി ചന്ദ്രന്‍ (സിപിഎം) ടി.ടി.സോമന്‍(ബിജെപി) പി.വി.ബാബു (സിപിഐ) എം.കെ.മനോഹരന്‍ ( മാധ്യമ പ്രവര്‍ത്തകന്‍),

കെ.എം.ലത്തീഫ് (കേരള വ്യാപാരി വ്യവസായി സമിതി), സുബൈര്‍ സൂപ്പര്‍ വിഷന്‍ (സംസ്ഥാന ജന.സെക്രട്ടറി, സ്റ്റുഡിയോ ഓണേര്‍സ് അസോസിയേഷന്‍ കേരള)കെ.അബ്ദുള്‍ റഷീദ് (ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍)

പി.സിദ്ധീഖ് (കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റി അംഗം), ഷമീര്‍ (യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി), തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ടി.ജയരാജ്, വിവിധ സബ് കമ്മിറ്റി നേതാക്കളായ മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത് ഫണ്‍ സിറ്റി, ഇബ്രാഹിം, ശിഹാബ്, നിസാര്‍, ഷാഫി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.