ലൈബ്രറി കോംപ്ലക്‌സിലെ ശുചിമുറി ഉപയോഗശൂന്യമായി.
തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കെട്ടിടത്തിലെ ശുചിമുറി ഉപയോഗശൂന്യമായി.
മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്കും വായനമുറിക്കും ഇവിടെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറികള്‍ക്കും വേണ്ടിയാണ് താഴെ നിലയില്‍ ശുചിമുറിനിര്‍മ്മിച്ചത്.
കെട്ടിടം ഉദ്ഘാടനം ചെയ്ത കുറച്ചുകാലം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയെങ്കിലും പിന്നീട് സമൂഹവിരുദ്ധര്‍ വാതില്‍ തകര്‍ക്കുകയും അകത്ത് മാലിന്യം നിക്ഷേപിക്കുകയും ചെയ്തതോടെ ഇത് ഉപയോഗശൂന്യമായി.
നൂറുകണക്കിനാളുകള്‍ എത്തിച്ചേരുനന്ന മാര്‍ക്കറ്റ് റോഡിലെ ഏക പൊതു ശുചിമുറിയാണിത്.
ശുചിമുറി അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രികാലങ്ങളില്‍ അടച്ചിടാനുള്ള നടപടി സ്വീകരിച്ചാല്‍ ഇത് സംരക്ഷിച്ച് നിര്‍ത്താനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
