കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരന്‍ മരിച്ചു.
കണ്ണൂര്‍: ടോണ്‍സ്‌ലെറ്റിസ് ഓപ്പറേഷന് വിധേയനായ 17 കാരന്‍ രക്തശ്രാവം മൂലം മരിച്ചു.
കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ആഷാഡത്തില്‍ ഷാജിയുടെ മകന്‍ പി.സൂര്യജിത്താണ് മരണപ്പെട്ടത്.
കണ്ണൂര്‍ പ്രിയ ഇ.എന്‍.ടി കെയര്‍ ക്ലിനിക്കില്‍ ഓപ്പറേഷന് വിധേയനായ സൂര്യജിത്തിനെ രക്തശ്രാവം കാരണം കണ്ണൂര്‍ ഫാത്തിമ
ഹോസ്പിറ്റലിലും പിന്നീട് എ.കെ.ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍
പോലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.