തെയ്യംകലാകാരന്‍ കെ.കുമാരന്‍(73)നിര്യാതനായി.

മാട്ടൂല്‍ അതിര്‍ത്തി: പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍(73) നിര്യാതനായി.

ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍.

പ്രശസ്ത തെയ്യം കലാകാരനനും ആദ്യകാല ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരിയുടെ മകനാണ്.

അസുഖം ബാധിച്ച് കുറച്ചു നാളായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം രാവിലെ 9 മണിയോടുകൂടി വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഭാര്യ:ലക്ഷ്മി മടക്കുടിയന്‍.

മക്കള്‍: മൃദുല, മജ്ഞുള, സ്മിത, മിനി. മരുമക്കള്‍: ഹരിദാസ് പുതിയതെരു, ബിനു കോട്ടക്കീല്‍, വിജേഷ് പാപ്പിനിശ്ശേരി, സുജിത്ത് കൊളച്ചേരി(എക്‌സൈസ്).

സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ലക്ഷ്മണന്‍ പൂജാരി.