പരസ്പരം അടിപിടി, ബഹളം അയ്യന്‍കുന്ന്, ഒറ്റപ്പാലം സ്വദേശികള്‍ പോലീസ് പിടിയില്‍

പാണപ്പുഴ: പരസ്പരം ഏറ്റുമുട്ടി പൊതുസ്ഥലത്ത് ക്രമരഹിതമായി പെരുമാറിയ രണ്ടുപേര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചുവരുന്ന ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിക്കടവിലെ കുന്നേല്‍ വീട്ടില്‍ ജയ്‌സണ്‍ ജോണിന്റെ മകന്‍ കെ.ജെ.ജസ്റ്റിന്‍(21),

പാലക്കാട് ഒറ്റപ്പാലം കടമ്പൂര്‍ അമ്പലപ്പാറയിലെ വരിക്കോട്ടില്‍ തെക്കേക്കര വീട്ടില്‍ അനീഷിന്റെ മകന്‍ വി.ടി.അഭിജിത്ത്(22)

എന്നിവരുടെ പേരിലാണ് പെരിങ്ങോം എസ്.ഐഎം.സവ്യസാചിയുടെ പരാതിയില്‍ സ്വമേധയാ കേസെടുത്തത്.

ഇന്നലെ വൈകുന്നേരം നാലിന് മാതമംഗലം ടൗണില്‍ വെച്ച് ഇവര്‍ ബഹളം വെക്കുകയും ആളുകളെ കയ്യേറ്റം ചെയ്യുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.

സീനിയര്‍ സി.പി.ഒ എം.പി.പ്രമോദ്, ഹോം ഗാര്‍ഡ് ഭാസ്‌ക്കരന്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

നാലരമണിയോടെ പാണപ്പുഴ ജംഗ്ഷനില്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

പാണപ്പുഴ ജംഗ്ഷനിലെ പി.പി.ബിജുവിന്റെ കടയിലെത്തി സിഗിരറ്റിന് ചോദിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ കൊടുക്കാത്തതിനാല്‍ ഇവര്‍ ബഹളം വെക്കുകയായിരുന്നു.

പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.