തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടിക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബി.അശേക് ഐ.എ.എസ്.
ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പിണറായി പരാജയപ്പെട് നേതാവാണെന്നും, തന്റെ സര്‍വീസ് കാലയളവിനുള്ളില്‍ ഇതുപോലെ പരാജയപ്പെട്ട നിസംഗനായ ജനങ്ങളോട് ക്രൂരത കാണിച്ച മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള, നവകേരള സദസില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്വാറി ഉടമകളില്‍ നിന്നും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും മയക്കുമരുന്ന് കച്ചവടക്കാരില്‍ നിന്നും വരെ പിരിവെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നാണംകെട്ട പരിപാടികളാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.