ഏറ്റവും വലിയ വാര്‍ഡ്, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍- കെ.വി.ക്ക് ഏറ്റവും വലിയ വിജയം നല്‍കും ടൗണ്‍ വാര്‍ഡ്.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിന്റെ ഉദാഹരണമാണ് തളിപ്പറമ്പ് നഗരസഭയുടെ 17-ാം വാര്‍ഡായ ടൗണ്‍.

നേരത്തെയുണ്ടായിരുന്ന ടൗണ്‍ വാര്‍ഡും ഹബീബ്‌നഗര്‍ വാര്‍ഡും ലയിപ്പിച്ച് ഒറ്റ വാര്‍ഡാക്കി മാറ്റുകയായിരുന്നു.

ആകെ വോട്ടര്‍മാര്‍ 1833.

തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും ജനസംഖ്യയും വിസ്തൃതിയുമുള്ള വാര്‍ഡ്.

മുസ്ലിംഗീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞിയാണ്(53) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

എല്‍.ഡി.എഫിന് വേണ്ടി രാഷ്ട്രീയ ജനതാദളിലെ മുകുന്ദന്‍(61) റാന്തല്‍ വിളക്ക് ചിഹ്നത്തില്‍ മല്‍സരിക്കുന്നു.

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ കെ.വിനുവാണ്(44) മല്‍സര രംഗത്തുള്ളത്.

എസ്.ഡി.പി.ഐയുടെ എ.ഷുഹൂദും കണ്ണട അടയാളത്തില്‍ മല്‍സരിക്കുന്നുണ്ട്.

ഗവ.മാപ്പിള യു.പി.സ്‌ക്കൂളിലെ തെക്കുഭാഗത്തുള്ള രണ്ട് പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പുരുഷന്‍മാര്‍-933, സ്ത്രീകല്‍-898.

 മുസ്ലിംലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ നിന്ന് കെ.വി.മുഹമ്മദ്കുഞ്ഞി അനായാസ വിജയം നേടുമെന്നതില്‍ ആര്‍ക്കും സംശയമില്ല.