അപേക്ഷിക്കുകയാണ്, ഞങ്ങളെ ദ്രോഹിക്കരുത്–പ്ലീസ്–
തളിപ്പറമ്പ്: അയല്‍ജില്ലകളില്‍ നിന്നും വാഹനങ്ങളിലെത്തി താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് രംഗത്ത്.

ആലക്കോട് സംസ്ഥാനപാത, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത എന്നിവിടങ്ങളില്‍ വ്യാപകമായും മറ്റ് ചില റോഡുകളിലും ഇത്തരം
താല്‍ക്കാലിക വ്യാപാരം സജീവമായത് നഗരത്തിലെ വ്യാപാരികളെ ദേഷകരമായി വ്യാപിച്ചുതുടങ്ങിയതോടെയാണ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഇടപെടല്‍.
ഇന്നലെ തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള വ്യാപാരം നടത്തുന്നവരെ നേരിട്ട് കണ്ട് ഇത്തരത്തില്‍ തങ്ങളെ ദ്രോഹിക്കുന്ന വ്യാപാരം നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
നഗരത്തില്‍ ഭാരിച്ച വാടകയും അഡ്വാന്‍സും നല്കി എല്ലാവിധ ലൈസന്സുകളുമെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഭീഷണിയായി മാറിയ ഇത്തരം കച്ചവടം അനുവദിക്കുന്നതിനെതിരെ വ്യാപാരി-വ്യവസായി ഏകോപന സമിതി ശക്തമായി രംഗത്തുവന്നിരിക്കയാണ്.
അവധി ദിനങ്ങളിലാണ് ഇത്തരത്തിലുള്ള കച്ചവടം വ്യാപകമായി നടക്കുന്നത്. നിങ്ങള്‍ കടമുറിയെടുത്ത് കച്ചവടം ചെയ്യുകയോ അല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തുകയോ വേണമെന്നാണ് വ്യാപാരി നേതാവ് ഇവരോട് നേരിട്ട് ആവശ്യപ്പെട്ടത്.
