തളിപ്പറമ്പില്‍ ട്രാഫിക് സ്‌റ്റേഷന്‍ ഉടന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ഡി.ജി.പി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഡി.ജി.പി.അനില്‍കാന്തിന് പരാതി നല്‍കി.

കണ്ണൂരില്‍ നടന്ന അദാലത്തിലാണ് നിത്യവും വികസിക്കുന്ന തളിപ്പറമ്പ് പട്ടണത്തിലെ ഗതാഗത കുരുക്കും വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടുന്ന പാര്‍ക്കിങ്,റോഡ് കൈയേറിയുള്ള

നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും അടിയന്തിര പ്രാധാന്യത്തോട് കൂടി ഉടന്‍ ട്രാഫിക് സ്‌റ്റേഷന്‍ സ്ഥാപക്കുന്നതിനും പോലീസിന്റെ എണ്ണം കൂട്ടുന്നതിനും മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഡി ജി പി ക്കു പരാതി നല്‍കിയത്.

നിലവില്‍ വളരെ നല്ല രീതിയില്‍ പോലീസ് ക്രമസമാധാനത്തിനും ഗതാഗതത്തിനും ഇടപെടുന്നുണ്ടെങ്കില്‍ പോലും പോലീസിലെ എണ്ണത്തിലുള്ള ലഭ്യത കുറവ് വലിയ പട്ടണത്തില്‍ പൂര്‍ണ്ണമായ

രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ പോലീസിനും ബുദ്ധിമുട്ടുണ്ട് ഉടന്‍ തന്നെ ട്രാഫിക് സ്‌റ്റേഷന്റെയും കൂടുതല്‍ പോലീസുകാരെ അനുവദിക്കുന്നതിനു വേണ്ട നടപടികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിഷന്‍ ഭാരവാഹികളായ കെ.എസ്.റിയാസിനും വി.താജുദ്ദീനും ഡി.ജി.പി ഉറപ്പു നല്‍കി.