ട്രെയിനില്‍ പെട്രോള്‍ ആക്രമം-പ്രതി കണ്ണൂരില്‍ പിടിയില്‍.
കണ്ണൂര്‍: ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന.
ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിനെയാണ് കണ്ണൂരില്‍ പോലീസ് പിടിയിലാതെന്നാണ് വിവരം.
ഇന്നലെ രാത്രി കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12 ന് ഇയാള്‍ കാലിന് പൊള്ളലേറ്റ് ചികില്‍സ
തേടിയിരുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
