തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം.

12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്.

ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16,17,19,20 തീയതികളില്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് തുടങ്ങുക. 17നും 18നും കൊല്ലം-എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും.