എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍:എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.

കാസര്‍കോട് ഡിവിഷനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി പി അശോകന്‍ (52) ആണ് മരിച്ചത്.

ഇന്നലെ രാത്രി കാസര്‍ക്കോട് നിന്നും ജോലി കഴിഞ്ഞ് നാട്ടിലെക്ക് കാച്ചാഗുഡേ എക്‌സ്പ്രസില്‍ വരുമ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് തെറിച്ച് വീഴുകയായിരുന്നു.

പരേതനായ ഇ.എന്‍ ഗോപാലന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശ്രീജ.

മക്കള്‍: ആതിര, ആദിത്യന്‍.

സഹോദരങ്ങള്‍: ബാബുരാജ്, ഗീത, സന്തോഷ്.

സംസ്‌ക്കാരം ഇന്ന് (ഞായര്‍ ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കീച്ചേരി സമുദായ ശ്മശാനത്തില്‍.