ലോട്ടറിയടിക്കുന്നവര്‍ക്ക് ഇനി പണം ചെലവഴിക്കാന്‍ പരിശീലനവും-
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പരിശീലനം.

ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുക.
നിരവധിപേര്‍ ലോട്ടറിയടിച്ചശേഷം പണം ഭാവിയിലേക്ക് ഗുണപരമായി ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിക്കുന്ന സ്ഥിതി തടയാനാണ് പരിശീലനം നല്‍കുന്നത്.
കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും. സംരംഭകത്വ വികസനത്തിന് 500 കോടി വായ്പ അനുവദിച്ചു.
പലിശയിളവിന് 18 കോടി അനുവദിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി നവീകരണത്തിനും പുനരുദ്ധാരണത്തിനും 1030
കോടി. എംസി റോഡ് വികസനത്തിനും കൊല്ലംചെങ്കോട്ട റോഡ് വികസനത്തിനും 1500 കോടി.
തിരുവനന്തപുരത്ത് 79 കി.മീ. ഔട്ടര്‍ റിങ് റോഡ്. ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി ബജറ്റില്‍ അനുവദിച്ചു.
തുറമുഖ വികസനത്തിന് 80 കോടി മാറ്റിവയ്ക്കുമെന്നും ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും മന്ത്രി അറിയിച്ചു.
