വ്യവസായ സംരംഭകത്വ പരിശീലനം ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ വ്യവസായ സംരംഭകര്‍ക്കുള്ള 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു.

ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

താലൂക്ക് വ്യവസായ ഓഫീസര്‍ കെ.പി.ഗിരീഷ്‌കുമാര്‍ അദ്ധ്യക്ഷത
വഹിച്ചു.

ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ഇ.ആര്‍.നിധിന്‍ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം.കെ.ഷബിത, പി.പി.മുഹമ്മദ്‌നിസാര്‍, കെ.എസ്.ഐ.എ പ്രസിഡന്റ് സി.അബ്ദുല്‍കരീം എന്നിവര്‍പ്രസംഗിച്ചു.

എം.സുനില്‍ സ്വാഗതവും ടി.വി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.