മരം പൊട്ടിവീണു-മാതമംഗലം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
പിലാത്തറ: മരം കടപുഴകിവീണ് വാഹനഗതാഗതം മുടങ്ങി.
കടന്നപ്പള്ളിആല്‍ ബസ്സ് സ്റ്റോപ്പിലാണ് ഇന്ന് രാത്രി എട്ടരയോടെ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ പൊട്ടിവീണത്.
ഇതോടെ മാതമംഗലം-ചെറുപുഴ റോഡിലുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.
വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീണ മരങ്ങള്‍ വെട്ടിനീക്കി ഗതാഗത തടസം ഒഴിവാക്കിയത്.
അഗ്നിശമനസേനാംഗങ്ങളായ കെ.എം.ലതീഷ്, പി.വി.സുമേഷ്, ആര്‍.എം.വിഷ്ണു, യു.ബിനീഷ്, ഹോംഗാര്‍ഡ് ടി.വി.ഗോവിന്ദന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
