തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.

 

സംസ്‌ക്കാരം നാളെ(2-5-22 ന്) രാവിലെ 10 മണിക്ക് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തില്‍.

 

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് ഗോവിന്ദന്‍(68) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പരമ്പരാഗതമായി ഭഗവാന് പാലെത്തിക്കേണ്ട ചുമതല യാദവ കുലജാതരായ പുത്തലത്ത് തറവാട്ടുകാര്‍ക്കാണ്.

ഇവരുടെ സ്ഥാനപ്പേരാണ് പാലമൃതന്‍. വര്‍ഷത്തില്‍ 365 ദിവസവും രാവിലെ പാലുമായി ക്ഷേത്രത്തിലെത്താറുള്ള വ്യക്തിയാണ് ഇദ്ദേഹം.

ഭാര്യ: ഗൗരി. മക്കള്‍: ദിവ്യ (മാണിയൂര്‍), അരുണ്‍ (ദുബായ്)

മരുമക്കള്‍: മധുസൂദനന്‍ ( കെ എസ് ആര്‍ ടി സി ) അമൃത (വെള്ളോറ).