തൃച്ചംബരം കൊടിയേറ്റം നാളെ-പുലര്‍ച്ചെ 3.30 ന് പൂക്കോത്ത്‌നടയിലേക്ക് എഴുന്നള്ളിപ്പ്-

തളിപ്പറമ്പ്: പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉല്‍സവാഘോഷപരിപാടികള്‍ നാളെ ആരംഭിക്കും.

20 ന് കൂടിപ്പിരിയല്‍ ചടങ്ങോടെ ഉല്‍സവം സമാപിക്കും.

 

നാളത്തെ(6-3-22) പരിപാടികള്‍

 

ഉച്ചക്ക് ഒരുമണിക്ക് കൊടിയേറ്റം.

സന്ധ്യക്ക് 6.30 ന് ദീപാരാധന. 6.45 ന് ഭജന.

രാത്രി 7.30 ന് പ്രശസ്ത അധ്യാത്മിക പ്രഭാഷകന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്ററുടെ പ്രഭാഷണം.

വിഷയം-കൃഷ്ണായനം.

രാത്രി 9 ന് തൃത്തായമ്പക മാസ്റ്റര്‍ ശ്രീശങ്കര്‍, ഗിരിശങ്കര്‍, ഹരിശങ്കര്‍ എന്നിവര്‍ അവതരിപ്പിക്കും.

പുലര്‍ച്ചെ 1.30 ന് മഴൂരില്‍ നിന്നുള്ള എഴുന്നള്ളത്ത്.

തുടര്‍ന്ന് ദേവവാദ്യതിലകം കോട്ടക്കല്‍ രമേശന്‍ മാരാര്‍, കാഞ്ഞിരങ്ങാട് അരുണ്‍രാജ് മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കേളി.

പുലര്‍ച്ചെ 3.30 ന് പൂക്കോത്ത് നടയിലേക്ക് എഴുന്നള്ളിപ്പ്.